US to temporarily suspend premium processing of H1-B visas

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചു. ഏപ്രില്‍ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് നിരോധനം.

ഇന്ത്യ ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം. ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് പരിഗണിക്കാതിരിക്കുക.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ വിഭാഗത്തിന്റേതാണ് നടപടി.ഫോറം 1129 പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയെയാണ്.

പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നതും.

2014 ലില്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച് 1 ബി വിസയും ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ കണക്കില്‍ ഇതിലും വര്‍ധനയുണ്ട്.

Top