അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു

ദോഹ : അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍, അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണമവസാനിപ്പിക്കല്‍ എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ശനിയാഴ്ച ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടന്നിരുന്നില്ല. താലിബാന്‍ സ്ഥാപക നേതാക്കളിലൊരാളായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ ശനിയാഴ്ച ദോഹയിലെത്തിയതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.

ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇതുവരെ ഇരുപക്ഷത്തിന്റേയും ആക്രമണങ്ങളില്‍ മുപ്പത്തിരണ്ടായിരം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

Top