അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചു.

വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്(87) അന്തരിച്ചു. കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു ഇവര്‍. ഇന്നലെ രാത്രി വാഷിംഗ്ടണിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം.

സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ജീവതകാലം മുഴുവന്‍ പോരാടിയ വ്യക്തിയായിരുന്നു റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്. 27 വര്‍ഷമായി അമേരിക്കയിലെ സുപ്രീംകോടതിയിലെ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുള്ള റൂത്ത് ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ്. സ്ത്രീകള്‍ക്ക് വേണ്ടിയും അവരുടെ അവകാശത്തിന് വേണ്ടിയും നിരന്തരം പോരാടിയിരുന്ന റൂത്ത് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് നീതി നിര്‍വഹണത്തിലും കൃത്യതയുള്ള വ്യക്തിത്വമായിരുന്നു.

1993ലാണ് ബില്‍ ക്ലിന്റണ്‍ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനെ സുപ്രിംകോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്യുന്നത്. അങ്ങനെ ആ കസേരയിലിരിക്കുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമായി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്. വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിറ്റിയട്ടില്‍ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് ലോകശ്രദ്ധ നേടുന്നത്.

Top