അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെന്നഡി വിരമിക്കുന്നു

വാഷിംങ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അന്തോണി കെന്നഡി വിരമിക്കുന്നു. ജൂല്ലൈ 31 നാണ് അദ്ദേഹം ഔദ്യോഗികമായി വിരമിക്കുന്നത്. അമേരിക്കന്‍ സുപ്രീംകോടതിയില്‍ 30 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം,സ്വവര്‍ഗ്ഗരതി,വിവാഹമോചനം എന്നി സുപ്രധാന വിഷയങ്ങളില്‍ അദ്ദേഹം വിധി പ്രസ്താവിച്ചിട്ടുണ്ട്.

1988ല്‍ റിപ്പബ്‌ളിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കാലത്താണ് അദ്ദേഹം ജസ്റ്റീസായി നിയമിതനായത്. അമേരിക്കന്‍ ന്യായാധിപനായിരിക്കുമ്പോള്‍ 82 വയസ്സ് പൂര്‍ത്തിയാകുന്ന രണ്ടാമത്തെ ജഡ്ജാണ് കെന്നഡി.

Top