സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക്; ട്രംപിന്റെ നയത്തിന് കോടതി അംഗീകാരം

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന് യുഎസ് സുപ്രീം കോടതി അംഗീകാരം. നാല് ജഡ്ജിമാര്‍ മാത്രമാണ് വിധിയെ എതിര്‍ത്തത്.

മുന്‍പ്രസിഡണ്ട് ഒബാമയുടെ ഭരണകാലത്താണ് ട്രന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സൈന്യത്തില്‍ അവസരം നല്‍കുന്ന നയം പെന്റഗണ്‍ രൂപീകരിച്ചത്.ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക അനുവദിക്കാനും അവരെ സൈന്യത്തില്‍ നിലനിര്‍ത്താനുമുള്ള ഒബാമയുടെ ഭരണകാലത്തെ നയമാണ് അട്ടിമറിച്ചത്.

2017 ആഗസ്റ്റിലാണ് ട്രംപ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അവസരം നിഷേധിച്ചത്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ നടപടിയെന്ന് ആരോപിച്ച് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.

അന്ന് ട്രംപിന്റെ ഉത്തരവ് യുഎസ് കോടതി തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ നയത്തിന് കോടതി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നയം പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൈന്യത്തില്‍ പ്രവര്‍ത്തിക്കാനാവില്ല.

Top