ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴുക്കി യുഎസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത്‌

വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴുക്കി അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്തെത്തി.

ആണവ, മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കെയാണ് യുദ്ധസന്നാഹവുമായി അമേരിക്ക തങ്ങളുടെ അന്തര്‍വാഹിനി യു.എസ്.എസ് മിഷിഗനെ ദക്ഷിണ കൊറിയയിലേക്ക് അയച്ചിരിക്കുന്നത്.

അമേരിക്കന്‍ വിമാന വാഹനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ഇതിനകം തന്നെ കൊറിയന്‍ തീരത്തെത്തിയിരുന്നു.

കൊറിയന്‍ മുനമ്പില്‍ യുദ്ധത്തിനൊരുമ്പെട്ടാല്‍ ഇവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ വിമാനവാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണെ മുക്കിക്കളയുമെന്ന് ഉത്തരകൊറിയയുടെ ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്നാണ് ഇതിനോട് ചേരാന്‍ യു.എസ്.എസ് മിഷിഗനും ദക്ഷിണ കൊറിയയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഉത്തര കൊറിയ തങ്ങളുടെ സൈന്യത്തിന്റെ 85ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് മിസൈല്‍ പരീക്ഷണത്തിന് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. അങ്ങനെയങ്കില്‍ യുദ്ധത്തിനും സാധ്യതയുണ്ട്.

Top