us still backs palestinian state

സ്രയേല്‍-പാലസ്തീന്‍ പ്രശ്‌നത്തില്‍ മലക്കം മറിഞ്ഞ് വീണ്ടും യു.എസ്.

പാലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര ഫോര്‍മുല തന്നെയാണ് പരിഹാരമെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു.

ദ്വിരാഷ്ട്ര പരിഹാരമെന്ന സമാധാന ഫോര്‍മുലയെ തള്ളി കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന സമാധാന ഫോര്‍മുലയെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇസ്രയേലും പാലസ്തീനും ചേര്‍ന്നുള്ള ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരമല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞ ഡോണള്‍ഡ് ട്രംപ്, ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരത്തിന് ഇനി മുതല്‍ യുഎസ് മുന്‍കൈയെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

2002 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതും അമേരിക്ക പിന്തുണക്കുന്നതുമായ ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്‌ന പരിഹാര ഫോര്‍മുലയെ തള്ളിക്കളഞ്ഞതിനെതിരെ രാജ്യാന്തരതലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് പ്രസിഡന്റിന്റെ നിലപാട് തള്ളി യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ രംഗത്തെത്തിയത്. ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുലയെയാണ് അമേരിക്ക പിന്തുണക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഹാലെ വ്യക്തമാക്കി.

പ്രസിഡന്റിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പടുകയായിരുന്നുവെന്നും പ്രശ്‌ന പരിഹാത്തിന് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് ട്രംപ് പറഞ്ഞതെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു

Top