ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച് ട്രംപ്

വാഷിങ്ടന്‍: മുംബൈ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ 10ാം വാര്‍ഷിക വേളയിലാണ് ട്രംപിന്റെ പ്രസ്താവന.

ഭീകരാക്രമണത്തിനു പത്തുവയസ് പൂര്‍ത്തിയായ വേളയില്‍ യുഎസ് ഇന്ത്യക്കാര്‍ക്കൊപ്പമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ‘ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഭീകരരെ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല’ ട്രംപ് കുറിച്ചു.

ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ (50 ലക്ഷം യുഎസ് ഡോളര്‍) ഇനാം നല്‍കുമെന്ന് യുഎസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയാണ് ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചത്. ഭീകരാക്രമണത്തിന്റെ ആസൂത്രകരെ കണ്ടെത്താന്‍ കഴിയാത്തത് ഇരകളുടെ കുടുംബത്തോടു ചെയ്യുന്ന അനീതിയാണെന്നു പോംപെയോ പറഞ്ഞു.

നേരത്തെ, ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദിനെ പിടിക്കുന്നവര്‍ക്ക് 10 മില്യന്‍ ഡോളറും ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മാക്കിയെ പിടിക്കാന്‍ 2 മില്യന്‍ ഡോളര്‍ പ്രതിഫലവും യുഎസ് പ്രഖ്യാപിച്ചിരുന്നു.

US ,Stands With People, India, Trump Tweets, Country Remembers 26/11

Top