ചൈനയുടെ വെടിവയ്പ് പരിശീലന സ്ഥലത്ത് അമേരിക്കയുടെ ചാര വിമാനം; ആരോപണവുമായി ചൈന

ബെയ്ജിങ്: ചൈനീസ് സൈന്യം വെടിവയ്പ് പരിശീലനത്തിനായി ഉപയോഗിക്കുന്ന നിരോധിത മേഖലയില്‍ അമേരിക്കയുടെ ചാരവിമാനം കടന്നുകയറിയെന്ന് ആരോപണവുമായി ചൈനീസ് സര്‍ക്കാര്‍. അമേരിക്കയുടെ ചാരവിമാനം നിരീക്ഷണം നടത്തിയെന്നും ആരോപണവും ചൈനീസ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. വടക്കന്‍ ചൈനയിലെ സുരക്ഷാ മേഖലയിലാണ് അമേരിക്കയുടെ യു2 നിരീക്ഷണവിമാനം എത്തിയതെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് വു ക്യുവാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍ ലംഘിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നു ചൈന കുറ്റപ്പെടുത്തി. ഇത്തരം പ്രകോപനപരമായ നടപടികളില്‍ ചൈന കടുത്ത അമര്‍ഷം അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. വാണിജ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.

Top