US spending bill lifts 40-year ban on crude oil exports

വാഷിംഗ്ടണ്‍: 40 വര്‍ഷം പഴക്കമുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിരോധനം യുഎസ് എടുത്തുകളഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പുവെച്ചു. ഇതോടെ യുഎസ് എണ്ണ കമ്പനികള്‍ക്ക് ലോകവിപണിയില്‍് എണ്ണ കയറ്റുമതി ചെയ്യാം.

ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലേക്ക് ക്രൂഡോയില്‍ കയറ്റുമതി നടത്തുകയാണ് യുഎസിന്റെ ലക്ഷ്യം.

1970നു ശേഷം ഇതാദ്യമായാണ് യുഎസ് ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്നത്. തീരുമാനത്തെ വ്യവസായലോകം സ്വാഗതം ചെയ്തു. പാരിസ്തിഥിക പ്രവര്‍ത്തകര്‍ തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതിലൂടെ റിഫൈനിംഗ് രംഗത്തെ തൊഴിലുകള്‍ നഷ്ടമാവുന്ന വെല്ലുവിളിയും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top