യു എസ് – ദക്ഷിണ കൊറിയ സൈനികാഭ്യാസം ; മുന്നറിയിപ്പുമായി ഉത്തരകൊറിയ

സോള്‍: അമേരിക്കയും ദക്ഷിണകൊറിയയും തമ്മില്‍ സംയുക്തമായി സൈനികാഭ്യാസം നടത്തിയാല്‍ നിര്‍ദയമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ.

ഇരു രാജ്യങ്ങളും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തു വന്നിരിക്കുന്നത്.

സൈനികാഭ്യാസത്തിനിടെ ഉപയോഗിക്കുന്ന മാരകായുധങ്ങള്‍, ഏകാധിപതി കിം ജോങ് ഉന്നിന്റെ തലയറുക്കുന്നതിനുള്ള പരിശീലനത്തിനായിട്ടാണ് എത്തിച്ചിരിക്കുന്നതെന്നും ഉത്തരകൊറിയ ആരോപിക്കുന്നു.

കഠിനമായ ശിക്ഷയാകും യുഎസിനുമേല്‍ നടപ്പാക്കുകയെന്നും ഉത്തര കൊറിയ പറയുന്നു.

അതിനിടെ, ഞായറാഴ്ച പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയും ഉത്തരകൊറിയ പുറപ്പെടുവിച്ചിരുന്നു.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉള്‍ചി ഫ്രീഡം ഗാര്‍ഡിയന്‍ സൈനികാഭ്യാസമാണ് യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്നത്.

Top