അല്‍ശബാബ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

U.S. strikes

മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ അല്‍ശബാബ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. നാലു യുഎസ് സൈനികര്‍ക്ക് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ജമാമി നഗരത്തിനു സമീപമാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട സൈനികന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സൊമാലിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖ്വയ്ദയെ പിന്തുണയ്ക്കുന്ന ഭീകരവാദ സംഘടനയാണ് അല്‍ശബാബ്.

Top