യുഎസില്‍ സിഖ് വംശജർ കൊല്ലപ്പെട്ട സംഭവം; കുടുംബാംഗങ്ങൾക്ക് ഇന്ത്യയുടെ സഹായം

ന്യൂയോർക്ക്: അമേരിക്കയിലെ ഇൻഡ്യാനാ പോളിസിൽ നാല് സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ വിദേശകാര്യവകുപ്പ്. തൊഴിലിടത്തിലുണ്ടായ വെടിവെപ്പിൽ ദാരുണാന്ത്യം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു.

‘ അമേരിക്കയിലെ  സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർക്ക് വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. ചിക്കാഗോയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം മരണപ്പെ ട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദർശിച്ച് വേണ്ട നടപടികളും സഹായവും നൽകുമെ ന്നാണ് തീരുമാനിച്ചിരിക്കുന്നത്.’ എസ്.ജയശങ്കർ പറഞ്ഞു.

എട്ട് പേരാണ് ഫെഡ് എക്‌സ് കമ്പനിയുടെ കേന്ദ്രത്തിൽ നടന്ന കൂട്ടവെടിവെപ്പിൽ കൊല്ലപ്പെട്ടത്. 19 വയസ്സുള്ള ബ്രാൻഡൺ സ്‌കോട്ട ഹോൾ എന്ന യുവാവാണ് വെടിവെച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രാൻഡൻ ഫെഡ് എക്‌സ് കൊറിയർ കമ്പനിയിലെ മുൻ ജീവന ക്കാരനാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സിഖുകാരുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് ജോലിചെയ്യുന്നത്.

Top