യുഎസിന് തിരിച്ചടി;പാലസ്തീന്‍ സാമ്പത്തിക വര്‍ക്ക്‌ഷോപ്പ് വന്‍ പരാജയം

trump1

ബഹ്‌റന്‍: ബഹ്‌റൈനില്‍ നടന്ന പാലസ്തീന്‍ സാമ്പത്തിക വര്‍ക്ക്‌ഷോപ്പിന്റെ പരാജയം യുഎസിന് കനത്ത തിരിച്ചടിയായി. യുഎസിന്റെ തന്നെ ചില സഖ്യരാജ്യങ്ങളും സാമ്പത്തിക വര്‍ക്ക്‌ഷോപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.ഇതോടെ അറബ് രാഷ്ട്രങ്ങളുടെ പിന്തുണ വീണ്ടെടുക്കാനുള്ള യു.എസ് നീക്കം കൂടിയാണ് പരാജയപ്പെട്ടത്.

അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ വിരുദ്ധ പക്ഷം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ബഹ്‌റൈനില്‍ അമേരിക്ക മുന്‍കൈയെടുത്ത് പരിപാടി വിളിച്ചു ചേര്‍ത്തത്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരം എന്ന നിലയില്‍ ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറദ് കുഷ്‌നര്‍ മുന്നോട്ടുവെച്ച സാമ്പത്തിക നയപരിപാടി പലസ്തീന്‍ മാത്രമല്ല, അറബ് രാഷ്ട്രങ്ങളും തള്ളുകയായിരുന്നു. പലസ്തീനിനും അയല്‍ അറബ് രാഷ്ട്രങ്ങള്‍ക്കും 50 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അറബ് സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്ന് സംഭരിക്കുക എന്നതായിരുന്നു യുഎസ് മുന്നോട്ട് വെച്ച സാമ്പത്തിക നയപരിപാടിയുടെ ലക്ഷ്യം.

പാലസ്തീന്‍ വിഷയത്തില്‍ അമേരിക്കക്ക് തിരിച്ചടിയായത് രാഷ്ട്രീയ പരിഹാരം ഇല്ലാതെ സാമ്പത്തിക പരിഹാരം വിജയിക്കില്ലെന്ന അറബ് രാഷ്ട്രങ്ങളുടെ നിലപാടാണ്. ഹമാസ് മാത്രമല്ല ഫതഹ് ഗ്രൂപ്പും യു.എസ് നീക്കം തള്ളുകയായിരുന്നു. പാലസ്തീന്‍ സമൂഹത്തിനുള്ളില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തമാക്കിയതിന് കാരണം ജറൂസലം ഇസ്രായേലിന് കൈമാറിയ നടപടിയാണ്

Top