ഇറാനെ വിറപ്പിച്ച് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പ് നല്‍കാനായി പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് അമേരിക്ക. ഒരു വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് നേര്‍ക്കോ ഞങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നേര്‍ക്കോ ഏതെങ്കിലും തരത്തില്‍ ഇറാന്റെ ആക്രമണമുണ്ടായാല്‍ ശക്തമായി നേരിടുമെന്നതിനുള്ള വ്യക്തവും സ്പഷ്ടവുമായ മുന്നറിയിപ്പാണ് സൈനിക വിന്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി.ഇറാനിയന്‍ ഭരണകൂടവുമായി അമേരിക്ക യുദ്ധം ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് നാവിക സേനയുടെ സ്‌ട്രൈക്ക് ഗ്രൂപ്പുമായി യുഎസ്എസ് എബ്രഹാം ലിങ്കന്‍ എന്ന വിമാനവാഹിനി കപ്പലാണ് പശ്ചിമേഷ്യയിലെത്തുക.

Top