യുഎസ് സെനറ്റ് ഉപതെരഞ്ഞെടുപ്പ്, ഡോണള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് പരാജയം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രൈമറിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥി പരാജയപ്പെട്ടു.

ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ലുഥര്‍ സ്ട്രെയ്ഞ്ചിനെ അലബാമ മുന്‍ ജഡ്ജിയും യാഥാസ്ഥിതിക നേതാവുമായ റോയ് മൂര്‍ ആണ് തോല്‍പിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട ട്രംപ് വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു.

ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സിനെയാണു റോയ് മൂര്‍ നേരിടുക.

അലബാമ സെനറ്ററായിരുന്ന ജെഫ് സെഷന്‍സ് അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളംമൊരുങ്ങിയത്.

Top