ട്രംപിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് അമേരിക്കന്‍ സെനറ്റ്

വാഷിങ്ടണ്‍: അന്താരാഷ്ട്ര സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് അമേരിക്കന്‍ സെനറ്റ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇനിമേലില്‍ സൈനിക നീക്കങ്ങള്‍ നടത്താന്‍ ട്രംപിന് സാധിക്കില്ല എന്നതാണ് സെനറ്റ് പാസാക്കിയ സുപ്രധാനമായ ബില്ല്. ഇറാനുമേല്‍ ആക്രമണം നടത്താനുള്ള ട്രംപിന്റെ പ്രത്യേക അധികാരത്തെ നിയന്ത്രിക്കാനുള്ള ബില്ലാണ് പാസായിരിക്കുന്നത്.

55 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ബില്‍ പാസാക്കിയത്. 45 വോട്ടുകള്‍ മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നടപടി അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് ട്രംപ് പ്രതികരിച്ചത്.

ട്രംപിന്റെ അധികാരമുപയോഗിച്ച് ഇറാന്റെ മുതിര്‍ന്ന സൈനികത്തലവന്‍ ഖാസിം സുലൈമാനിയെ വധിച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുതാപരമായ മനോഭാവമാണ് വച്ചു പുലര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ഇറാനിലെ സൈനികനടപടികള്‍ക്ക് ഉത്തരവിടാനുള്ള ട്രംപിന്റെ പ്രത്യേക അധികാരത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.

Top