US says Pakistan to determine own timeline for Pathankot probe

വാഷിംഗ്ടണ്‍: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാക്കിസ്ഥാന് അമേരിക്ക പൂര്‍ണ പിന്തുണ അറിയിച്ചു. ഭീകരാക്രമണത്തിനു പിന്നിലെ സത്യം കണ്ടെത്താന്‍ പാക്കിസ്ഥാന് പിന്തുണ നല്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഫോണില്‍വിളിച്ച് അറിയിക്കുകയായിരുന്നു.

വ്യേമസേനാ താവള ഭീകരാക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും സത്യസന്ധത ലോകം മനസിലാക്കുമെന്നും ഷരീഫ് പറഞ്ഞു. സത്യസന്ധതയോടെയും വേഗത്തിലുമാണ് അന്വേഷണം നടത്തുന്നത്. ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പൂര്‍ണമായി മനസിലാക്കുന്നു എന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്താന്‍കോട്ട് ആക്രമണത്തിലെ പാക് ബന്ധത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നവാസ് ഷരീഫ് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്ത്യ നല്കിയ തെളിവുകള്‍ മതിയാകില്ലെന്നാണ് ചില പാക് ഉദ്യോഗസ്ഥരുടെ നിലപാട്.

Top