യുഎസുമായി ആണവ നിര്‍വ്യാപന കരാര്‍; സഹകരിക്കാന്‍ ഒരുക്കമെന്ന് റഷ്യ

മോസ്‌കോ: യുഎസുമായി ആണവ നിര്‍വ്യാപന കരാറില്‍ സഹകരിക്കാന്‍ ഒരുക്കമെന്നറിയിച്ച് റഷ്യ. ഐഎന്‍എഫ് ആയുധ കരാറില്‍ രാജ്യം അമേരിക്കക്കൊപ്പം ചേരുമെന്നും ഇക്കാര്യത്തില്‍ യുഎസിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.

1987ലെ കരാറില്‍ നിന്നും പിന്‍മാറാനുള്ള റഷ്യന്‍ നീക്കത്തിനെതിരെ യു.എസ് ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലവ്‌റോവിന്റെ പ്രതികരണം. എന്നാല്‍ കരാര്‍, റഷ്യ ലംഘിച്ചിട്ടില്ലെന്നും തങ്ങളുടെ പുതിയ മിസൈല്‍ 1987ലെ കരാറിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് റഷ്യയുടെ വാദം.

Top