ഗാംഗുലിക്ക് പുതിയ റോള്‍’; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനാവും

ന്ത്യന്‍ ഇതിഹാസ താരം സൗരവ് ഗാംഗുലി ഐപിഎല്ലിലേക്ക്. താരത്തെ വരും സീസണ്‍ ഐപിഎല്ലില്‍ തങ്ങളുടെ ഉപദേശകനായി നിയമിക്കാനാണ് ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡല്‍ഹി ഫ്രാഞ്ചൈസി ഇക്കാര്യം അറിയിച്ചത്. ഗാംഗുലി ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന വാര്‍ത്തയാണിത്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത് ഗാംഗുലിയും ഓസീസ് ഇതിഹാസം റിക്കിപോണ്ടിംഗും ഐപിഎല്ലില്‍ ഒരുമിച്ച് ഡ്രെസ്സിംഗ് റൂം പങ്കിടാന്‍ പോകുന്നുവെന്നതാണ്. നിലവില്‍ ഡല്‍ഹിയുടെ പരിശീലകനാണ് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. കളിച്ച് കൊണ്ടിരുന്ന സമയത്ത് ശത്രുക്കളായിരുന്ന ഇരുവരുടേയും സേവനം ഒരുമിച്ച് ലഭിക്കുന്നത് ഇത്തവണ ഡല്‍ഹിക്കും വളരെയധികം ഗുണം ചെയ്യും.

Top