തിരിച്ചടിച്ച് അമേരിക്ക; ഐഎസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് തിരിച്ചടിയുമായി അമേരിക്ക. ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് നംഗഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗന്‍ സ്ഥിരീകരിച്ചു. ഐ എസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു.

ആക്രമണത്തിന്റെ സൂത്രധാരന്‍ നംഗഹാര്‍ പ്രവിശ്യയില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ആക്രമണം നടന്നത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.

അമേരിക്കന്‍ സൈനികരെ അടക്കം ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്ന് ഏതാനും മണിക്കൂറുകള്‍ക്കകമാണ് അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയത്.

Top