അമേരിക്കയിൽ പൂർണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഉപയോഗിക്കേണ്ട

പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഇളവുകളുമായി അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരങ്ങളിലെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുറസായ സ്ഥലത്ത് പൊതുഗതാഗത സൗകര്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ആളുകള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഡിസിസി ഇറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വിമാനം, ട്രെയിന്‍, സബ്വേ, ബസ്, ടാക്‌സി, ഷെയര്‍ റൈഡ്, കപ്പല്‍ ഗതാഗതം, കേബിള്‍ കാര്‍, ട്രോളികള്‍ തുടങ്ങിയ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ ഇളവുകള്‍ ബാധകമായിരിക്കും. അതേസമയം പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവര്‍ ഈ സ്ഥലങ്ങളിലും മാസ്‌ക് തുടര്‍ന്നും ഉപയോഗിക്കണം

Top