ഹോങ്കോങ്ങിന്റെ പ്രത്യേക പരിഗണന എടുത്തുകളയാന്‍ അമേരിക്ക; ബില്ലില്‍ ഒപ്പുവച്ചു

വാഷിംങ്ടണ്‍: ചൈനക്കെതിരെ നിലപാട് കടുപ്പിക്കുന്ന ഹോങ്കോങിനെതിരെ കടുത്ത നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹോങ്കോങിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു. ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോങിനെയും ഇനി പരിഗണിക്കുകയെന്ന് ട്രംപ് അറിയിച്ചു.

ഹോങ്കോങ് നിയന്ത്രണവിധേയമാക്കാന്‍ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്ന ബില്ലിലും പ്രസിഡന്റ് ഒപ്പിട്ടു.

പ്രത്യേക പരിഗണനയോ, സാമ്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോങിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയ്ക്ക് കീഴിലായിരുന്നെങ്കിലും ചൈനയിലെ പല നിയന്ത്രണങ്ങളുമില്ലാതെ സ്വാതന്ത്രമായാണ് നിലനിന്നിരുന്നത്.

Top