ജിയോ പ്ലാറ്റ്‌ഫോംസിൽ വീണ്ടും വിദേശ നിക്ഷേപം; ഇത്തവണ ടിപിഡി ക്യാപിറ്റൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോംസിൽ വീണ്ടും വിദേശ നിക്ഷേപം എത്തുന്നു. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിഡി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം.ജിയോയിൽ ഇവർ 150 ബില്യൺ ഡോളർ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം.

ഉബർ, എയർബിഎൻബി, സർവെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി.

നിലവിൽ ഏഴുസ്ഥാപനങ്ങൾ മൊത്തം 97,885.65 കോടി(13 ബില്യൺ ഡോളർ)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിഡികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസിൽനിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസിൽ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്.

ഫേസ്ബുക്കാണ് ജിയോയിൽ ആദ്യമായി നിക്ഷേപം നടത്തിയത്. പിന്നാലെ വിസ്റ്റ ഇക്വിറ്റി,സിൽവർ ലേയ്ക്ക്, കെ.കെ.ആർ, ജനറൽ അറ്റ്ലാന്റിക്, മുബാദല തുടങ്ങിയ കമ്പനികളാണ് ഇതിന് മുമ്പ് ജിയോയിൽ നിക്ഷേപം നടത്തിയത്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലെയ്ക്ക് രണ്ട് തവണ ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ദിവസം 4,546.8 കോടി രൂപകൂടി നിക്ഷേപിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Top