US primaries: gains for Hillary Clinton and Donald Trump

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാഥമിക മത്സരത്തില്‍ മിസിസിപ്പിയില്‍ ഡെമോക്രാറ്റിക് മത്സരാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനും ജയം. ഇരുവരും തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജനപിന്തുണയില്‍ മുന്നില്‍ തുടരുകയാണ്.

മിഷിഗണിലും ട്രമ്പ് ജയിച്ചു. മിസിസിപ്പിയിലെ ജയത്തോടെ 1134 നോമിനേഷനുകള്‍ ഹിലരി ഇതുവരെ നേടി. ആകെയുള്ള 4765 നോമിനേഷനുകളില്‍ 2384 നോമിനേഷനുകളാണ് അവസാന റൗണ്ട് മത്സരത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരാന്‍ വേണ്ടത്.

അതേ സമയം ട്രമ്പിന് 2472 ഡെലിഗേറ്റുകളില്‍ 1237 പേരുടെ വോട്ടാണ് വേണ്ടത്. നിലവില്‍ 384 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ട്രമ്പ് നേടിയിരിയ്ക്കുന്നത്. 300 ഡെലിഗേറ്റുകളുടെ പിന്തുണയുമായി ടെക്‌സാസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസാണ് രണ്ടാംസ്ഥാനത്ത്.

Top