US presidential primaries: Clinton wins 6 states, Trump bags 5

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രൈമറിയില്‍ ഡമോക്രാറ്റുകളില്‍ ഹിലാരി ക്ലിന്റണും, റിപ്പബ്ലിക്കന്‍സില്‍ ഡൊണാള്‍ഡ് ട്രംപിനും വിജയം. സൂപ്പര്‍ ട്യൂസ്‌ഡേ എന്ന പേരില്‍ അറിയപ്പെട്ട 12 സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് നടന്നത്. ട്രംപ് അല്‍ബാമ, ജോര്‍ജിയ, മസ്ച്യൂസാറ്റ്, ടെന്‍സീ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ജയിച്ചപ്പോള്‍. ഹിലാരി അല്‍ബാമ, ആര്‍ക്കനസ്, ടെന്‍സീ, ടെക്‌സാസ്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ വിജയിച്ചു.

അതിനിടയില്‍ ടെക്‌സാസില്‍ വിജയം നേടുവാന്‍ ട്രംപിന് ആയില്ല ഇവിടെ ട്രംപിന്റെ മുഖ്യ എതിരാളി ടെഡ് ക്രൂസാണ് വിജയിച്ചത്. ഒപ്പം ഒക്കാഹമയിലും ക്രൂസ് വിജയിച്ചു. ഇത് ട്രംപിന് വരുന്ന പ്രൈമറികളില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താം എന്ന പ്രതീക്ഷ ക്രൂസിന് നല്‍കുന്ന വിജയമാണ്. ഇതില്‍ ടെക്‌സസ് ക്രൂസിന്റെ സ്വന്തം സംസ്ഥാനമാണ്.

നേരത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ട്രംപി ലീഡ് ചെയ്യുന്നു എന്നാണ് അഭിപ്രായവോട്ടെടുപ്പുകളിലെ കണക്കുകള്‍ പറഞ്ഞത്. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പോടെ ജെഫ് ബുഷിന് പുറമേ ബെന്‍ കാര്‍സന്‍ കൂടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്‍വാങ്ങി.

Top