യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബൈഡന്‍ ബഹുദൂരം മുന്നിലെന്ന് സര്‍വേകള്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലെന്ന് സര്‍വേകള്‍. ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ ജോ ബൈഡനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എബിസി ന്യൂസും വാഷിംഗ്ടണ്‍ പോസ്റ്റും ചേര്‍ന്ന് നടത്തിയ സര്‍വേയിലും ട്രംപിനേക്കാള്‍ ഏറെ മുന്നിലാണ് ബൈഡന്‍. ബൈഡനും കമല ഹാരിസിനും 17 ശതമാനം ജനപിന്തുണയാണ് സര്‍വേകളില്‍ ലഭിച്ചത്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച ട്രംപിന് കനത്ത തിരിച്ചടിയായതായാണ് വിലയിരുത്തലുകള്‍. കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍സ് ഹോപ്കിന്‍സ്-സെയ്‌സും പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി സഹകരിച്ച് നടത്തിയ സര്‍വേ ഫലങ്ങളിലും ബൈഡന് അനുകൂലമായാണ് ജനപിന്തുണയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top