അമേരിക്കൻ തിരഞ്ഞെടുപ്പ്: നിക്കി ഹാലി പിന്മാറി; മത്സരം ട്രംപും ബൈഡനും തമ്മിൽ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി മുൻ യുഎസ് അംബാസഡർ നിക്കി ഹാലി. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റ് ഡ‍ൊണാൾഡ് ട്രംപ് മത്സരിക്കുമെന്ന് ഉറപ്പായി. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേൺലും സിഎൻഎന്നുമാണ് ഇക്കാര്യം റിപ്പോർ‌ട്ട് ചെയ്യുന്നത്.

യുഎസ് സ്റ്റേറ്റായ വെർമോണ്ടിൽ നിന്ന് പ്രാഥമിക വിജയം നേടിയെങ്കിലും നിക്കി ഹാലി പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. വെർമോണ്ടിൽ മാത്രമാണ് നിക്കി ഹാലിക്ക് നേരിയ മുന്നേറ്റമുണ്ടായത്. മുൻ യുഎൻ അംബാസഡർ കൂടിയായ നിക്കി ഹാലി വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും സ്ഥാനാർഥിത്വത്തിനായുള്ള പോരാട്ടത്തിൽ തുടക്കം മുതൽ ട്രംപിന്റെ മുന്നേറ്റമാണുണ്ടായത്.14 സ്റ്റേറ്റുകളിലും ജയിച്ചാണ് ബൈഡന്റെയും മുന്നേറ്റം.

അലബാമ, കൊളറാഡോ, അർക്കൻസസ്, മെയ്ൻ, നോർത്ത് കരോലിന. ഒക്ലഹോമ, ടെന്നസി, ടെക്സസ്, വെർജീനിയ, മസാച്ചുസെറ്റ്സ്, മിനസോട്ട എന്നിവിടങ്ങൾ ട്രംപിന് അനുകൂലമായാണ് വിധിയെഴുതിയത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജോ ബൈഡനും ട്രംപും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി.

Top