യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്;ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.

സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്ച രാത്രിയോടെ ട്രംപ് നേടി.ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡന് കാര്യമായ എതിരാളികളില്ലായിരുന്നു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

Top