ഏറ്റവുംമികച്ച യുഎസ് പ്രസിഡന്റ് ഒബാമയാണെന്ന് റിപ്പോര്‍ട്ട്

അമേരിക്ക: ഏറ്റവും മികച്ച യുഎസ് പ്രസിഡന്റ് ഒബാമയാണെന്ന് 44 ശതമാനം ആളുകള്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു ന്യൂസ് ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ബില്‍ക്ലിന്റണ്‍ 33 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തും,റോണാള്‍ഡ് റീഗന്‍ 32 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനവും നേടി. 19 ശതമാനം വോട്ടാണ് ഡോണാള്‍ഡ് ടംപിന് ലഭിച്ചത്.

2011 ല്‍ ഒബാമയ്ക്ക് 19 ശതമാനം വോട്ടാണ് ലഭിച്ചത്. 20 ശതമാനം വോട്ടെങ്കിലും നേടിയാലേ മികച്ച പ്രസിഡന്റ് പദവി അലങ്കരിക്കുന്ന വ്യക്തി എന്ന് പേരിന് അര്‍ഹതയുള്ളു. യുവാക്കള്‍ക്ക് എന്നും ഹരമായിരുന്നു ബരാക് ഒബാമ. ജൂണ്‍ 5 മുതല്‍ 12 വരെ ലാന്‍ഡ് ലൈനിലും സെല്‍ഫോണിലും 2002 കൗമാരക്കാരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

Top