സബര്‍മതി സന്ദര്‍ശനം; ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ട്രംപും മെലാനിയയും

ന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മെലനിയ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം സബര്‍മതി ആശ്രമത്തിലെത്തി. സബര്‍മതി ആശ്രമത്തിലെത്തിയ ട്രംപും മെലാനിയയും മോദിയും രാഷ്ട്പിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രത്തില്‍ മാലയണിയിച്ചു. ശേഷം ട്രംപും മെലാനിയയും ചര്‍ക്കയില്‍ നൂല്‍ നൂറ്റൂ.

രാവിലെ 11.40ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ട്രംപിനെ ആലിംഗനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

അമേരിക്കയില്‍നിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപ് തുടര്‍ യാത്ര ചെയ്തത്.

അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകള്‍ക്കായി അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 85 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top