ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നു

Donald Trump

വാഷിങ്ങ്ടണ്‍: യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നു. ജൂണ്‍ 13 നാണ് ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. അതിഥികളുടെ ലിസ്റ്റ് ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ലാത്തതിനാല്‍ ആരൊക്കെയാണ് അതിഥികള്‍ എന്ന് വ്യക്തമാക്കിയിട്ടില്ല.

ട്രംപ് സര്‍ക്കാര്‍ ആദ്യമായിട്ടാണ് ഇഫ്താര്‍ വിരുന്ന് നല്‍കുന്നത്. വര്‍ഷങ്ങളായി റംസാന് വൈറ്റ് ഹൗസ് നല്‍കിവരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചില്ല. ഈ വര്‍ഷം വളരെ വിപുലമായി ഇഫ്താര്‍ വിരുന്ന് നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Top