ഇംപീച്‌മെന്റ് നടപടി: വെള്ളിയാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ഡൊണാള്‍ഡ് ട്രംപിന് നിര്‍ദ്ദേശം

വാഷിങ്ടണ്‍: ഇംപീച്‌മെന്റ് നടപടികളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് അടുത്ത വെള്ളിയാഴ്ച 5 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ഇംപീച്‌മെന്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിനിധിസഭ സമിതി വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.

ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തുന്ന റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്നും പ്രതിനിധി സഭ ഇന്റലിജന്‍സ് കമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി രാജ്യതാല്‍പര്യം ട്രംപ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചതായി ജുഡീഷ്യറി ചെയര്‍മാന്‍ ജെറാള്‍ഡ് നാഡ്‌ലര്‍ വ്യക്തമാക്കി.

Top