ഇന്ത്യയുടെ പ്രണയത്തിന്റെ അടയാളമാണിത്; താജ്മഹല്‍ സന്ദര്‍ശിച്ച് ട്രംപും മെലാനിയയും

ആഗ്ര: ഇന്ത്യയുടെ സൗന്ദര്യത്തിന്റെ അടയാളമാണിതെന്ന് താജ്മഹല്‍ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. ചരിത്ര പ്രധാന്യവും നിര്‍മ്മാണ വൈദഗ്ധ്യവും അടക്കം കേട്ടറിഞ്ഞ സന്ദര്‍ശനത്തിന് ഒടുവില്‍ താജ്മഹല്‍ ആരെയും വിസ്മയിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഒരു മണിക്കൂര്‍ ട്രംപും സംഘവും താജ്മഹല്‍ പരിസരത്ത് ചെലവഴിച്ചു. മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.

മോട്ടേര സ്റ്റേഡിയത്തിലെ നമസ്‌തെ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉത്തര്‍ പ്രദേശിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് പ്രൗഡമായ സ്വീകരണ ചടങ്ങാണ് ഒരുക്കിയിരുന്നത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ട്രംപിനെയും സംഘത്തേയും സ്വീകരിച്ചു. നിശ്ചയിച്ചതില്‍ നിന്നും അരമണിക്കൂര്‍ നേരത്തെ തന്നെ ഡൊണാള്‍ഡ് ട്രംപും സംഘവും ആഗ്രയിലേക്ക് യാത്ര തിരിച്ചു. ഒരു മണിക്കൂറോളം താജ്മഹല്‍ പരിസരത്ത് ചെലവഴിച്ച ശേഷമാണ് ട്രംപും സംഘവും മടങ്ങിയത്.

Top