ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ്

സ്രയേലിനെതിരെ ഹമാസ് ആക്രമണം ആരംഭിക്കാന്‍ കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ജി20 ഉച്ചകോടിയിലെ റെയില്‍വേ ശൃംഖലയുമായി സമന്വയിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനമാണ് ആക്രമണത്തിന് കാരണമെന്ന് തനിക്ക് ബോധ്യപ്പെട്ടതായി ബൈഡന്‍ പറഞ്ഞു.

ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ചേര്‍ന്നതാണ് സാമ്പത്തിക ഇടനാഴി. പലസ്തീന്‍ ജനതയുടെ അഭിലാഷങ്ങളുടെ ഭാഗമാകണമെന്ന തീരുമാനത്തിനൊപ്പം ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമാണെന്നും ബൈഡന്‍. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് അബ്ബാസ്, സൗദി അറേബ്യയുടെ കിരീടവകാശി എന്നിവരുമായി ചേര്‍ന്ന യോഗത്തിലാണ് ആഴ്ചകള്‍ക്ക് മുന്നേ ബൈഡന്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

താന്‍ പറഞ്ഞതിന് തെളിവുകളൊന്നുമില്ലെന്നും തന്റെ ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള വിശകലനമാണിതെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആന്‍ബനീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. ”ഇസ്രയേലിനായുള്ള പ്രാദേശിക ഏകീകരണത്തിനായി നടത്തിയ നീക്കങ്ങളും ഹമാസിനെ പ്രകോപിച്ചിരിക്കാം- ബൈഡന്‍ പറഞ്ഞു.

 

Top