അമേരിക്കയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ രഹസ്യശ്മശാനം കണ്ടെത്തി

America police

മേരിക്കയിലെ ഒരു വീട്ടിൽ രഹസ്യശ്മശാനം കണ്ടെത്തി .അമേരിക്കയിലെ എൽ സാൽവഡോറിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നുമാണ് രഹസ്യശ്മശാനം കണ്ടെത്തിയത് .ഹ്യൂഗോ ഏണസ്റ്റോ ഒസോറിയോ ഷാവേസ് എന്ന 51 കാരനായ പൊലീസ്  ഉദ്യോഗസ്ഥനാണ് വീട്ടുടമ.ശ്മശാനത്തി ൽ നിന്നും 24 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണെന്ന് തിരിച്ചറിഞ്ഞു.

വീട്ടിലുള്ള രഹസ്യ ശ്മശാനത്തിൽ ഇതുവരെ 40ഓളം മൃതദേഹങ്ങള്‍ സംസ്കരിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.  ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന കൊലപാതക പരമ്പരയാണ് ഇതിനു പിന്നിലെന്ന് സൂചനകള്‍ ലഭിച്ചതായി അധികൃതർ പറഞ്ഞു.

ഹ്യൂഗോ ഏണസ്റ്റോ ഒസോറിയോ ഷാവേസിനെതിരെ ഈ മാസം ആദ്യം പൊലീസ് കേസെടുത്തിരുന്നു. 57 കാരിയായ സ്ത്രീയേയും അവരുടെ 26 കാരിയായ മകളേയും കൊലപ്പെടുത്തിയതിനാണ് ഇയാള്‍ പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ 51 കാരനായ ഇയാള്‍ നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Top