ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ പുതിയ താഡ് പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ നിരന്തരമായ പ്രകോപനങ്ങള്‍ക്കിടെ അമേരിക്ക പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.

മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് (ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം) അമേരിക്ക ദിവസങ്ങള്‍ക്കുള്ളില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരകൊറിയയുടെ സമീപകാല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍(ഐസിബിഎം) വിക്ഷേപണവുമായി താഡ് പരീക്ഷണത്തിന് ബന്ധമില്ലെന്ന് മിസൈല്‍ ഡിഫന്‍സ് ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനാണ് അമേരിക്ക താഡ് മിസൈല്‍ പ്രതിരോധ സംവിധാനം കൊണ്ടുവന്നത്. ഹ്രസ്വമധ്യദൂര മിസൈലുകള്‍ അവയുടെ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തകര്‍ക്കുന്നതിനുള്ള സംവിധാനമാണ് താഡ്.

2006 മുതലുള്ള 13 ഫ്‌ളൈറ്റ് പരീക്ഷണങ്ങളില്‍ താഡ് 100 ശതമാനം വിജയം കൈവരിച്ചതായി മിസൈല്‍ ഡിഫന്‍സ് ഏജന്‍സി ഉദ്യോഗസ്ഥന്‍ പറയുന്നു.

താഡ് ഭൂഗര്‍ഭ മിസൈല്‍ പ്രതിരോധ സംവിധാനം, ഷോര്‍ട്ട്, മിഡില്‍, ഇന്റര്‍മീഡിയറ്റ് റേസ് ബാലിസ്റ്റിക് മിസൈലുകള്‍ എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

താഡ് സംവിധാനത്തിന്റെ മുഖ്യ കരാറായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പ് പറയുന്നത് ഭൂമിയുടെ അന്തരീക്ഷത്തിന് അകത്തും പുറത്തുമുള്ള ഇന്‍കമിംഗ് മിസ്സൈലുകള്‍ തടയുന്നതിനുള്ള കഴിവ് ഇതിനുണ്ടെന്നാണ്.

Top