50 കോടി ഡോസ് കൊവിഡ് വാക്‌സിൻ ശേഖരിക്കാനായി അമേരിക്ക

വാഷിങ്ടണ്‍: അവികസിത രാജ്യങ്ങൾക്ക് കൊവിഡ് പ്രതിരോധ മരുന്നുകള്‍ വാങ്ങാൻ സഹായവുമായി അമേരിക്ക. 50 കോടി ഡോസ് ഫൈസര്‍ വാക്സിൻ അവികസിത രാജ്യങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. അന്താരാഷ്‌ട്ര സഹകരണത്തോടെയാണ് മരുന്ന് വാങ്ങാൻ ലക്ഷ്യമിടുന്നത്. മഹത്തായ പദ്ധതിയിലേക്ക് എല്ലാവരുടെയും സംഭാവനകള്‍ പ്രതീക്ഷിക്കുന്നുവെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കൂടുതലായി മരുന്നെത്തിക്കുമെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു. ലോകത്ത് ആദ്യമായാണ് സൗജന്യ വിതരണത്തിനായി ഒരു രാജ്യം ഇത്രയധികം കൊവിഡ് പ്രതിരോധ മരന്ന് വാങ്ങാനൊരുങ്ങുന്നത്. 50 കോടി ഡോസ് വാക്സിൻ വിതരണത്തിന്‍റെ ആദ്യഘട്ടമായി 20 കോടി ഡോസ് വാക്സിൻ ഈ വര്‍ഷം അവസാനത്തോടെ വിതരണം ചെയ്യുമെന്നും ബൈഡൻ പറഞ്ഞു.

Top