സ്വവർഗ വിവാഹം സംരക്ഷിക്കാൻ ബിൽ പാസാക്കി യുഎസ്

യു.എസ്: സ്വവർഗ വിവാഹം സംരക്ഷിക്കുന്നതിനുള്ള ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. സ്വവർഗ വിവാഹത്തിന് ഫെഡറൽ പരിരക്ഷ ലഭിക്കുന്നതാണ് നിയമം. ദമ്പതികളുടെ വംശമോ, ലിംഗഭേദമോ, ദേശയതയോ അടിസ്ഥാനമാക്കിയുള്ള വിവാഹത്തിന്റെ സാധുത നിഷേധിക്കുന്നതിനെ ബിൽ തടയുകയും ചെയ്യുന്നു. 47 റിപ്പബ്ലിക്കന്മാരുടെ പിന്തുണയോടെ ഡെമോക്രാറ്റിക് നിയന്ത്രിത ചേംബറിൽ 267 വോട്ടിനാണ് ബിൽ പാസായത്. 157 വോട്ടിനെതിരെ 267 വോട്ടുകൾക്കാണ് റെസ്‌പെക്ട് ഫോർ മാരേജ് ആക്ട് യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചത്.

യുഎസിൽ വനിതകൾക്ക് ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കുന്നത്. ബില്ലിനെതിരെ യുഎസ് ജനപ്രതിനിധി സഭയിൽ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സെനറ്റിൽ കൂടി ബിൽ അംഗീകരിച്ചാൽ മാത്രമെ നിയമം പ്രാബല്യത്തിൽ വരൂ. എന്നാൽ സെനറ്റിലെ ബില്ലിന്റെ സാദ്ധ്യതകൾ അനിശ്ചിതത്വത്തിലാണ്. 100 അംഗ സെനറ്റിൽ 50 സീറ്റുകളാണ് ഡെമോക്രാറ്റുകൾക്കുള്ളത്. ഇതോടൊപ്പം 10 വോട്ടുകൾ കൂടി ഡെമോക്രാറ്റുകൾക്കുണ്ടെങ്കിൽ മാത്രമാണ് ബില്ല് പ്രാബല്യത്തിൽ വരുക.

Top