ഇറാനില്‍ നിന്നും ഇനി എണ്ണ വാങ്ങരുതെന്ന് ഇന്ത്യയെ വിലക്കി യുഎസ്‌

വാഷിങ്ടണ്‍: ഇറാനില്‍ നിന്നും ഇനി അസംസ്‌കൃത എണ്ണ വാങ്ങരുതെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും നിര്‍ത്തിയില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് ഭീഷണി.

ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. 2017 ഏപ്രിലിനും 2018 ജനുവരിക്കുമിടയില്‍ ഇറാന്‍ 18.4 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ വിതരണം ചെയ്തിട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ മാസമാണ് ഇറാനുമായുള്ള ആണവ ഇടപാടില്‍നിന്ന് പിന്‍വാങ്ങി ആ രാജ്യത്തിനെതിരെ ഉപരോധം പുനഃസ്ഥാപിച്ചത്.

കൂടാതെ, വിദേശ കമ്പനികള്‍ ഇറാനുമായുള്ള വ്യാപാരം 90 മുതല്‍ 180 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

ഇറാന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കലാണ് യു.എസ് ലക്ഷ്യം.

Top