യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്: സഹോദരിമാര്‍ തമ്മിലെ പോരില്‍ സെറീനയ്ക്കു വിജയം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വില്യംസ് സഹോദരിമാര്‍ തമ്മിലുള്ള പോരില്‍ സെറീനയ്ക്കു വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം വീനസ് വില്യംസിനെ സെറീന മറികടന്നു. സ്‌കോര്‍: 6-1, 6-2. കുഞ്ഞിനു ജന്മം നല്‍കിയ ശേഷം വലിയൊരു ഇടവേളയും കഴിഞ്ഞ് കോര്‍ട്ടിലെത്തിയ സെറീനയ്ക്കു മുന്നില്‍ വീനസ് പ്രതിരോധമില്ലാതെ കീഴടങ്ങുകയായിരുന്നു.

ആദ്യ സെറ്റില്‍ കാലിനു പരിക്കേറ്റ സെറീന ചികിത്സ തേടിയ ശേഷമാണ് മത്സരം തുടര്‍ന്നത്. എന്നാല്‍ മത്സരം 71 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാന്‍ സെറീനയ്ക്കായി. പ്രീക്വാര്‍ട്ടറില്‍ സെറീന ഈസ്റ്റോണിയയുടെ കയിയ കനേപിയെ നേരിടും.

ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലപ്പിനെ അട്ടിമറിച്ചാണ് കനേപി മുന്നേറിയത്. ഇതുവരെ മൂന്നു റൗണ്ടിലായി ഒരു സെറ്റുപോലും ഈസ്റ്റോണിയ താരം തോല്‍വി നേടിയിട്ടില്ല.

Top