യുഎസ് ടെന്നീസ്; സെറീന വില്യംസ് സെമിയിലേക്ക് കടന്നു

ന്യൂയോര്‍ക്ക്: യുഎസ് ടെന്നീസില്‍ ഓപ്പണ്‍ സെമിയിലേക്ക് കടന്ന് സെറീന വില്യംസ്. ചൈനയുടെ വാംഗ് ക്വിയാംഗിനെ പരാജയപ്പെടുത്തിയാണ് താരം സെമിയിലേക്ക് യോഗ്യത നേടിയത്. 44 മിനിറ്റിനുള്ളിലാണ് സെറീന വാംഗ് ക്വിയാംഗിനെ പരാജപ്പെടുത്തി കളി അവസാനിപ്പിച്ചത്. സ്‌കോര്‍: 6-1, 6-0.

മുപ്പത്തിയേഴുകാരിയായ സെറീന 25 വിന്നറുകളാണ് മത്സരത്തില്‍ പായിച്ചത്. സെമിയില്‍ അഞ്ചാം സീഡ് എലിന സ്വിറ്റോളിനയാണ് സെറീനയുടെ എതിരാളി. 24 ാം ഗ്രാന്‍ഡ് സ്ലാമെന്ന റെക്കാര്‍ഡിലേക്കാണ് സെറീനയുടെ കുതിപ്പ്.

ആറ് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള താരമാണ് സെറീന. ഇത്തവണ താരം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമെന്നു തന്നെയാണ് ആരാധകരുടെ പക്ഷം.

Top