യുഎസ് ഓപ്പണ്‍ ടെന്നീസ്; റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. മൂന്നാം സീഡായ ഫെഡറര്‍ ബോസ്‌നിയന്‍ താരം ഡാമിര്‍ സുംഹുറിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. രണ്ടു മണിക്കൂര്‍ 22 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 3-6, 6-2, 6-3, 6-4 എന്ന സ്‌കോറിനാണ് ഫെഡറര്‍ മുന്നിട്ടു നിന്നത്.

നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഈ സ്വിസ് താരത്തിന്റെ വിജയം. ഒന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരം സുമിത് നാഗലിനെതിരെയും ഫെഡറര്‍ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയിരുന്നു.

യുഎസ് ഓപ്പണില്‍ നൂറു മത്സരങ്ങളെന്ന നേട്ടവും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയതോടെ ഫെഡറര്‍ സ്വന്തമാക്കി. ലുക്കാസ് പൗളി- ഡാനിയേല്‍ ഇവാന്‍ മത്സരത്തിലെ വിജയിയാണ് മൂന്നാം റൗണ്ടില്‍ ഫെഡററുടെ എതിരാളി.

Top