യുഎസ് ഓപ്പണ്‍; റോജര്‍ ഫെഡററും, നൊവാക് ദ്യോകോവിച്ചും പ്രീക്വാര്‍ട്ടറില്‍

Roger Federer

ന്യൂയോര്‍ക്ക് യുഎസ് ഓപ്പണില്‍ മുന്‍ ചാമ്പ്യന്‍മാരായ റോജര്‍ ഫെഡററും, നൊവാക് ദ്യോകോവിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്നു. നിക്ക് കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ (6-4, 6-1, 7-5)

അതേസമയം, റിച്ചാര്‍ഡ് ഗാസ്‌ക്വയെ അനായാസം തോല്‍പ്പിച്ചാണ് ദ്യോകോവിച്ചിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍(6-2, 6-3, 6-3)

നേരത്ത, ജര്‍മന്‍ താരങ്ങളും പുരുഷ – വനിതാ വിഭാഗങ്ങളിലെ നാലാം സീഡുകളുമായ അലക്‌സാണ്ടര്‍ സവരേവും, ആജ്ഞലിക് കെര്‍ബറും മൂന്നാം റൗണ്ടില്‍ തോറ്റ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

Top