യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ റഫാല്‍ നദാല്‍ പിന്മാറി

പാരീസ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ടെന്നീസില്‍നിന്ന് നിലവിലെ ചാമ്പ്യന്‍ റഫാല്‍ നദാല്‍ പിന്മാറി.

ലോകമെമ്പാടും കോവിഡ് സ്ഥിതി സങ്കീര്‍ണമാണെന്നും. ഇതിനാല്‍ നിരവധി ചിന്തകള്‍ക്ക് ശേഷമാണ് ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ കളിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതെന്നും നദാല്‍ ട്വിറ്ററില്‍ കുറിച്ചു.

Top