യുഎസ് ഓപ്പണ്‍ ടെന്നീസ്; റാഫേല്‍ നദാല്‍ സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍.

ക്വാര്‍ട്ടറില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റീന താരം ഡീഗോ ഷ്വാര്‍ട്ട്‌സ്മാനെ കീഴടക്കിയാണ് നദാല്‍ സെമിയില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 6-4, 7-5, 6-2.

Top