യുഎസ് ഓപ്പണ്‍ ടെന്നീസ്; റഫേല്‍ നദാല്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍ നദാല്‍ ഇറ്റലിയുടെ മാത്യോ ബെറെന്ററിനിയെ നദാല്‍ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.

ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ടൈബ്രേക്കറിലാണ് നദാല്‍ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ ഇറ്റാലിയന്‍ എതിരാളിയെ നിഷ്പ്രഭമാക്കി അനായാസം വിജയം പിടിച്ചെടുത്തു. സ്‌കോര്‍: 7-6 (8/6), 64, 61.

ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് നദാലിന്റെ എതിരാളി. തന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാല്‍ നദാല്‍ റോഡര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ് സ്ലാമെന്ന റിക്കാര്‍ഡിനൊപ്പമെത്തും. പതിനെട്ട് ഗ്രാന്‍സ്ലാം ഉള്‍പ്പടെ ഇതുവരെ എണ്‍പത്തിമൂന്ന് കരിയര്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ് നഡാല്‍.

Top