യുഎസ് ഓപ്പണ്‍; ചരിത്ര വിജയവുമായി ഒസാക്ക, ഫൈനലില്‍ എതിരാളി സെറീന

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമായി നവോമി ഒസാക. ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഒസാക്കയുടെ ജയം. സ്‌കോര്‍: 6-2,6-4.

അമേരിക്കയുടെ സെറീന വില്യംസിനെയാണ് ഒസാക സെമിയില്‍ നേരിടേണ്ടത്. ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ എത്തിയത്. ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.

അതേസമയം, ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് ഒസാക ഒരുങ്ങുന്നത്. മുപ്പത്തിയൊന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് സെറീന ഇറങ്ങുന്നത്.

Top