യു എസ് ഓപ്പണ്‍ ടെന്നിസ്; ഡാനി മെദ്‌വദേവ് ഫൈനലില്‍, കലാശപ്പോര് മെദ്‌വദേവ് നൊവാക്ക് ജോക്കോവിച്ചുമായി

യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ റഷ്യന്‍ താരം ഡാനി മെദ്‌വദേവ് ഫൈനലില്‍. ലോക ഒന്നാം നമ്പര്‍ താരം കര്‍ലോസ് അല്‍ക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദ്വദേവിന്റെ ഫൈനല്‍ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ മെദ്‌വദേവ് നൊവാക്ക് ജോക്കോവിച്ചിനെ നേരിടും.

സെമിയില്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിന്റെ കരിയറിലെ 10ആം യുഎസ് ഓപ്പണ്‍ ഫൈനലും ഈ വര്‍ഷത്തെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനലുമാണ് ഇത്. സ്‌കോര്‍ 6-3, 6-2, 7-6. ഇക്കൊല്ലം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിള്‍ഡണില്‍ റണ്ണര്‍ അപ്പായി.

Top