യുഎസ് ഓപ്പണ്‍; ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍സ്ലാം കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ബിയാന്‍ക.

കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു. ഫ്‌ലഷിങ് മെഡോസില്‍ ഷറപ്പോവയ്ക്ക് ശേഷം കിരീടമുയര്‍ത്തുന്ന ആദ്യ കൗമാരതാരമാണ് ഈ പത്തൊന്‍പതുകാരി. രണ്ടാം സെറ്റില്‍ 51 ന് പിന്നില്‍ നിന്ന സെറീന മാച്ച്‌പോയിന്റ് മറികടന്ന് 55 ന് ഒപ്പമെത്തി. കഴിഞ്ഞ യുഎസ് ഓപ്പണിലും വിമ്പിള്‍ഡനിലും സെറീന ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.

Top